MALAPPURAM

മോഷണക്കേസ് പ്രതി 15 വർഷത്തിന് ശേഷം പിടിയിൽ.

കുറ്റിപ്പുറം: മോഷണ കേസിലെ പ്രതിയെ 15 വർഷത്തിന് ശേഷം കുറ്റിപ്പുറം പൊലീസ് പിടികൂടി. തിരൂർ വെട്ടം ഏന്തിന്റെ പുരക്കൽ ഹംസ ബാവ യെ (37) ആണ് അറസ്റ്റ് ചെയ്തത്. 2006ൽ കുറ്റിപ്പുറം മുടാലിൽ രാധാകൃഷ്ണൻ എന്നയാളിൽനി ന്ന് ഹംസ ബാവയും മറ്റൊരാളും ചേർന്ന് 15,000 രൂപ പിടിച്ചുപറിച്ച കേസിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.

പിന്നീട് ജാമ്യത്തിലിറങ്ങിയ ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതേ തുടർന്ന് പിടികിട്ടാപ്പുള്ളികളെയും, ഗുണ്ടകളെയും മറ്റും പിടികൂടാനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായി ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക നിർദേശപ്രകാരമാണ് ഇയാളെ തിരുരിൽനിന്ന് പി ടികൂടിയത്. എസ്. പ്രമോദ്, എസ്.സി.പി.ഒ ജയപ്ര കാശ്, രാജേഷ്, സുമേഷ് തുടങ്ങിയവരാണ് സം ഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button