CHANGARAMKULAM

കെ റെയിൽ വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു.

ചങ്ങരംകുളം:സംസ്ഥാനത്ത് സാമൂഹികമായും, പാരിസ്ഥിതികമായും സാമ്പത്തികമായും പ്രതിസന്ധി സൃഷ്ടിക്കുന്ന കെ- റെയിൽ പദ്ധതിക്കെതിരെ സംഘടിപ്പിച്ച കൺവെൻഷൻ സർക്കാരിനെതിരെയുള്ള താക്കീത് ആയി മാറി.ജില്ലാ സമര സമിതി കൺവീനർ പ്രബീഷ് ഉത്ഘാടനം ചെയ്തു. അബ്ദു കിഴിക്കര ആദ്യക്ഷത വഹിച്ചു.കെ റെയിൽ വിരുദ്ധ പോരാളി അലീന പദ്ധതി നടപ്പിലായാൽ ഉണ്ടായക്കാവുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെ കുറിച്ചു പ്രഭാഷണം നടത്തി.
പി ടി ഖാദർ, ഷാനവാസ് വട്ടത്തൂർ, അഹമ്മതുണി കാളച്ചാൽ, ഷരീഫ് മാസ്റ്റർ, മുഹമ്മദ് അലി, ബ്ലോക്ക് മെമ്പർ ജമീല കരീം, വാർഡ് മെമ്പർമരായ ആസിയ ഇബ്രാഹിം, സുജിത സുനിൽ, അബ്ദു റഹ്മാൻ പൊലിയോടത്ത് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button