16 യുവതീയുവാക്കൾക്ക് സ്നേഹമാംഗല്യം; സി.പി ബാവാ ഹാജിയുടെ സ്നേഹക്കരുത്തിൽ സുമംഗലികളായി പതിനാറു പേർ
എടപ്പാൾ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റും മലബാർ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനുമായ ഡോ. സി. പി.ബാവ ഹാജിയുടെ മലബാർ ചാരിറ്റബിൾ ട്രസ്റ്റാണ് സ്നേഹക്കരുത്ത് 16 യുവതീയുവാക്കൾക്ക് മാംഗല്യം തീർത്തത്. കഴിഞ്ഞ ദിവസം എടപ്പാളിലെ മലബാർ കോളേജ് അങ്കണത്തിൽ ആയിരങ്ങളെ സാക്ഷിയാക്കി അവർ വിവാഹിതരായി. ബാവഹാജിയുടെ മകൻ ഡോ. തൗഫീഖിൻ്റേയും ഖത്തറിലെ വ്യവസായിയായ ഷുക്കൂർകിനാവൂരിൻ്റെ മകൾ സൽവയും തമ്മിൽ നടന്ന വിവാഹത്തോടനുബന്ധിച്ചായിരുന്നു സ്നേഹമാംഗല്യം എന്നു പേരിട്ട വിവാഹ സംഗമം . തിരുച്ചിറപ്പള്ളി, മധുര, തുടങ്ങിയ സ്ഥലങ്ങളിൽ ന്നുള്ളവരും കേരളീയ ദമ്പതികളോടൊത്ത് വേദിയിൽ അണിനിരന്നു. വിവിധ മത പുരോഹിതൻമാർ അവരവരുടെ മത ചടങ്ങുകൾ അനുശാസിച്ചാണ് ചടങ്ങ് നടത്തിയത്. വധൂവരൻമാർക്ക്, വിവാഹ വസ്ത്രവും ആഭരണ ഞങ്ങളും, തമിഴ്നാടിൻ്റെ കീഴ് വഴക്കമനുസരിച്ച് പുതിയ താമസത്തിനാവശ്യമായ വസ്തുക്കളും നൽകി. കട്ടിലും ഗ്യാസ് അടുപ്പു മുതൽ ചൂലുവരെ അതിൽപ്പെടും. കെ.എം.സി സി പ്രവർത്തകരാണ് നിശ്ചിത നിബന്ധനകൾ അനുസരിച്ച് വിവാഹ ജോഡികളെ കണ്ടെത്തിയത്. അഞ്ച് പതിറ്റാണ്ടിലേറെയായി ബാവഹാജിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ജീവകാരുണ്യ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഇതു നടത്തിയത്. മറ്റ് മക്കളുടെ വിവാഹത്തിനും ഇതുപോലുള്ള ആശ്വാസ പ്രവർത്തനങ്ങൾ ട്രസ്റ്റ് നടത്തിയിരുന്നു. മാംഗല്യത്തോടനുബന്ധിച്ച് വിവിധ വിഭവങ്ങൾ അണിനിരത്തി ഭക്ഷണവും ഒരുക്കിയിരുന്നു. പാണക്കാട് സെയ്യദ് സാദിഖലി ശിഹാബ് തങ്ങൾ, ബഷീറലി തങ്ങൾ, മുനവ്വറലി തങ്ങൾ, ഹമീദലി തങ്ങൾ , മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, എ പി അനിൽകുമാർ , എൻ ഷംസുദ്ധീൻ, പി കെ ബഷീർ, എം എൽ എ മാരായ വി എസ് ജോയ്, ടിവി ഇബ്രാഹിം , ആബിദ് ഹുസ്സൈൻ തങ്ങൾ, നജീബ് കാന്തപുരം, ഫൈസൽ ബാബു,പി കെ നവാസ്, ആര്യാടൻ ഷൗക്കത്ത്, മറ്റു നേതാക്കളായ പി എം എ സലാം,കെ പി എ മജീദ്, ഹമീദലി മാസ്റ്റർ, കെ ഇ ഇസ്മായീൽ , എൻ സൂപ്പി, എൻ രാധാകൃഷ്ണൻ, ഗുരുവായൂർ മുൻ മേൽശാന്തി അച്ചുതൻ നമ്പൂതിരി, ടി.പി ചെറൂപ്പ , സുലൈമാൻ മേൽപ്പത്തൂർ തുടങ്ങി സാമൂഹ്യക രാഷ്ട്രിയ പ്രമുഖർ പങ്കെടുത്തു.