MALAPPURAM
വിരലിലെ മുറിവിന് ചികിത്സ തേടി 8 വയസ്സുകാരൻ, പാമ്പുകടിയെന്നു കണ്ടെത്തി ഡോക്ടർ; കുട്ടി സുഖം പ്രാപിക്കുന്നു
.
സാധാരണഗതിയിൽ മരുന്ന് വെച്ച് കെട്ടി വിടാവുന്ന പരുക്കെ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ പരിശോധിച്ച ഡോക്ടർ പി കെ ഷമീന ഹസ്നത്തിന് സംശയം തോന്നി മുറിവ് വിശദമായി പരിശോധിച്ചപ്പോൾ സാധാരണ പരുക്കല്ലെന്ന് മനസ്സിലായി. അതിനിടെ കുട്ടിക്ക് തലകറക്കവും തളർച്ചയും ഉണ്ടായി. പാമ്പുകടിയേറ്റതാണെന്ന നിഗമനത്തിൽ ആന്റിവെനം ഇഞ്ചക്ഷൻ നൽകിത്തുടങ്ങി. 1. 30ന് അപകടനില തരണം ചെയ്തു.ആശുപത്രിയിൽ ഐസിയു സൗകര്യമില്ലാത്തതിനാൽ വിദഗ്ധ ചികിത്സയ്ക്ക് അയച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടി സുഖം പ്രാപിച്ചു വരികയാണ്. ജില്ലാ ആശുപത്രിയിൽ ലഭിച്ച ചികിത്സയാണ് മകന്റെ ജീവൻ രക്ഷിച്ചത് കൃഷിവകുപ്പ് ഉദ്യോഗസ്ഥനായ പിതാവ് പറഞ്ഞു.