VATTAMKULAM

പാർട്ടി പരിപാടിക്ക് മന്ത്രി വി അബ്ദുറഹ്മാൻ പങ്കെടുക്കാൻ എത്തിയത് പുച്ഛത്തോടെയാണ് കാണുന്നതെന്ന് വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ്

എടപ്പാൾ: വട്ടംകുളം പഞ്ചായത്തിന്റെ ഓണാഘോഷപരിപാടി യിൽ നിന്നും മന്ത്രി വി അബ്ദുറഹ്മാൻ വിട്ട് നിന്ന് പാർട്ടി പരിപാടിക്ക് മന്ത്രി പങ്കെടുക്കാൻ എത്തിയത് പുച്ഛത്തോടെയാണ് കാണുന്നതെന്ന്
വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്കിൽ മജീദ് പറഞ്ഞു.ജില്ലയിലെ പരിപാടികൾ റദ്ധ്ചെയ്തു എന്നായിരുന്നു പഞ്ചായത്തിന് ഇന്ന് കാലത്ത് വന്ന മെസ്സേജ് എന്നാൽ എടപ്പാളിൽ നടന്ന പാർട്ടി പരിപാടിക്ക് മന്ത്രി പങ്കെടുക്കുകയും ചെയ്തിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്ത മന്ത്രിതന്നെ പാർട്ടിയുടെ ചിരട് വലിക്കു മുന്നിൽ മുട്ട് മടക്കുമ്പോൾ ജനങ്ങൾ പുച്ഛത്തോടെയാണ് നോക്കികാണുക എന്നും മജീദ് കൂട്ടിചേർത്തു.പ്രാദേശിക പാർട്ടി നേതാക്കൾ മന്ത്രിയെ വിലക്കിയാതാണെന്നാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button