KERALA
ഗുരുവായൂരിലേക്ക് പുലർച്ചെ തിരൂർ വഴി കെഎസ്ആർടിസി ബസ്
തിരൂർ: തിരൂരിൽ നിന്ന് രാവിലെ ഗുരുവായൂരിലേക്ക് പോകുന്നവർക്ക് ആശ്വാസമായി മലപ്പുറത്തുനിന്ന് തിരൂർ വഴി പുതിയ സർവീസുമായി
കെഎസ്ആർടിസി.
നാളെ മുതലാണ് വണ്ടി ഓടിത്തുടങ്ങുന്നത്.
തിരൂരിൽ നിന്ന് രാവിലെ 5ന് തിരുവനന്തപുരത്തക്കുള്ള സൂപ്പർഫാസ്റ്റിനു ശേഷം 6.15നുള്ള
വൈറ്റില സൂപ്പർഫാസ്റ്റാണു ഗു
രുവായൂരിലേക്ക് നിലവിൽ സർവീസ് നടത്തുന്നത്.
ഇതിനിടെ മറ്റ് സർവീസുകൾ ഇല്ലാത്തത് ബുദ്ധിമുട്ടുണ്ടാക്കി പുതിയ വണ്ടി പുലർച്ചെ 4.50ന് മലപ്പുറത്തുനിന്ന് പുറപ്പെടും.
6ന് തിരൂരിലെത്തും.
പൊന്നാനി വഴി ഗുരുവായൂരിൽ 7.35നും എത്തും.തിരിച്ച് ഗുരുവായൂരിൽ നിന്ന് 9.50ന് കോഴിക്കോട്ടേക്കും ഈ ബസ് സർവീസ് നടത്തും.