THAVANUR

സോഷ്യൽ വർക്ക്‌ ദിനം ആചരിച്ചു

തവനൂർ: ഐഡിയൽ കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് സാമൂഹ്യപ്രവർത്തക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ലോക സോഷ്യൽ വർക്ക്‌ ദിനം ആചരിച്ചു.

കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം തലവൻ അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ച ചടങ്ങ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കോയകുട്ടി ഉദ്ഘാടനം ചെയ്തു.

അസി. പ്രൊഫ പി ജെ ജസീൽ മുഖ്യ പ്രഭാഷണം നടത്തി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഭിലാഷ് ശങ്കർ, അസി.പ്രൊഫ മുർഷിദ,ഷഹീന, നൂർജഹാൻ, ഷഹ് ല , ശ് ലാലു . പി.ജോയ്,ഹനീന ഷെറിൻ എന്നിവർ പസംഗിച്ചു.

സോഷ്യൽ വർക്ക് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികളുടെ സോഷ്യൽ വർക്ക് ദിന സന്ദേശം ഉൾകൊള്ളുന്ന കലാ പരിപാടികളും സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button