THRITHALA

സുസ്ഥിര തൃത്താല പദ്ധതി മാതൃകാപരം;മന്ത്രിയെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം

മാതൃകാപരമായ സുസ്ഥിര തൃത്താല പദ്ധതി മണ്ഡലത്തിൽ ആവിഷ്കരിച്ച മന്ത്രി എം ബി രാജേഷിനെ അഭിനന്ദിച്ച് ജാർഖണ്ഡ് ടീം. പദ്ധതി മുഖേന മണ്ഡലത്തിലെ ഭൂഗർഭ ജല വിതാനത്തിൽ വരുത്തിയ വർദ്ധനവ് മാതൃകാപരമാണെന്നും സംഘം വിലയിരുത്തി. സുസ്ഥിര വികസനത്തിൽ മാതൃക തീർത്ത പദ്ധതി ജാർഖണ്ഡിൽ പ്രാവർത്തികമാക്കുന്നതിന് പദ്ധതി നടത്തിപ്പിനെക്കുറിച്ചും വകുപ്പ് സംയോജനം സംബന്ധിച്ചും സംഘം മന്ത്രിയുമായി ആശയ വിനിമയം നടത്തി. ജല സംരക്ഷണം, കാർഷിക മുന്നേറ്റം തുടങ്ങി സമഗ്ര മേഖലയിലും പദ്ധതി മുഖേന വികസനം സാധ്യമാക്കാൻ കഴിഞ്ഞതായി മന്ത്രി അറിയിച്ചു.

പദ്ധതി പ്രദേശങ്ങളായ പാപ്പിക്കുളം, മങ്ങാട്ടുകുളം,വിവിധ കൃഷിയിടങ്ങൾ, കിണർ റിചാർജ്ജിങ്ങ് പ്രവർത്തനങ്ങൾ എന്നിവ സംഘം സന്ദർശിച്ചു.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വം ,പൊതുജന പങ്കാളിത്തം,എന്നിവ നേരിട്ട് മനസ്സിലാക്കി.സുസ്ഥിര തൃത്താല പദ്ധതിയുടെ പ്രത്യേകതകളായ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സംയോജനം കില ഡയറക്ടർ ജനറൽ നിസാമുദ്ദീൻ വിശദീകരിച്ചു.

ജാർഖണ്ഡിലെ 13 ജില്ലകളിലെ ഡെപ്യൂട്ടി ഡവലപ്പ്മെൻ്റ് കമ്മീഷ്ണർമാർ,ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ഉൾപ്പെടെയുള്ള മുപ്പതംഗ സംഘമാണ് സുസ്ഥിര തൃത്താല പദ്ധതി സന്ദർശനത്തിനായി തൃത്താല മണ്ഡലത്തിലെത്തിയത്. കിലയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡോ. ടി വി നിഷ , കെ പി വിബിലേഷ്, സുസ്ഥിര തൃത്താല പദ്ധതി കോർഡിനേറ്റർ പി സെയ്തലവി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ഇവർക്കൊപ്പം സ്ഥല സന്ദർശനത്തിൽ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button