CHANGARAMKULAM

കെ എൻ എം ഭവനപദ്ധതിയുടെ കട്ടിളവെപ്പ് ചടങ്ങ് നടന്നു

ചങ്ങരംകുളം: നിർദ്ധനരും കിടപ്പാടമില്ലാത്തവരുമായ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകുന്ന കെ എൻ എം ഭവനപദ്ധതിയുടെ കട്ടിള വെക്കൽ ചടങ്ങ് കെ എൻ എം സംസ്ഥാന കൗൺസിൽ അംഗം വി മുഹമ്മദുണ്ണി ഹാജി നിർവഹിച്ചു. പി പി എം അഷ് റഫ് അദ്ധ്യക്ഷത വഹിച്ചു. മൂക്കുതല ചേലക്കടവ് ദാറുസ്സലാം ജുമാ മസ്ജിദിനു സമീപത്തായി വിരളിപ്പുറത്ത് സിദ്ധീഖ് നൽകിയ 20 സെൻറ് സ്ഥലത്താണ് 80 ലക്ഷം രൂപ ചിലവിൽ കെ എൻ എം സാമൂഹ്യ ക്ഷേമ വകുപ്പ് പ്ലസന്റ് ഹോംസ് എന്ന പേരിൽ 8 വീടുകൾ നിർമ്മിക്കുന്നത്. പി ഐ മുജീബ് , മൊയ്തുണ്ണി കാഞ്ഞിയൂർ , ആലി മൂകുതല , വി സിദ്ധിക്ക് , വി ഖമറുദ്ധീൻ , എ വി മുഹമ്മദലി , എം എ റസാഖ് പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button