PONNANI
പ്രതിഷേധം ഉയർന്നു:പൊന്നാനിയിലെ ജങ്കാർ സർവ്വീസ് നിർത്തി വെച്ചു
പൊന്നാനി:പ്രതിഷേധം ഉയർന്നതോടെ പൊന്നാനിയിലെ ജങ്കാർ സർവ്വീസ് താൽക്കാലികമായി നിർത്തി വെച്ചു.ഒരുതലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ ആളുകളെ കുത്തിനിറച്ച് കഴിഞ്ഞ ദിവസം ജങ്കാർ സർവ്വീസ് നടത്തിയതിൽ വലിയ പ്രതിഷേധം ഉയര്ന്നിരുന്നു.ഈ സാഹചര്യത്തിലാണ് ജങ്കാർ സർവ്വീസ് താത്കാലികമായി നിർത്തി വെച്ചിരിക്കുന്നത്.ഇനി സുരക്ഷാ സംവിധാനങ്ങളും,മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ സർവ്വീസ് തുടരുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
