kaladi

മഹിളാ കോൺഗ്രസ്‌ സിഗ്നേച്ചർ ക്യാമ്പയിൻ നടത്തി

കാലടി | സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് മഹിളാ കോൺഗ്രസ്‌ കാലടി മണ്ഡലം കമ്മിറ്റി സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കാലടി എഫ്‌ എച്ച് സി ക്ക്‌ മുന്നിൽ നടത്തിയ ക്യാമ്പയിൻ കെ പി എസ് ടി എ സംസ്ഥാന സെക്രട്ടറി സന്ധ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജിൻസി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാലടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി ബാബു മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കെ ജി ബെന്നി മാസ്റ്റർ, യുഡിഫ് മണ്ഡലം ചെയർമാൻ ബീരാവുണ്ണി,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബഷീർ തുറയാറ്റിൽ,ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ പ്രകാശൻ കാലടി, കാവിൽ ഗോവിന്ദൻകുട്ടി, വി. വി. സുരേഷ് ബാബു, പി. മോഹനൻ,. രാജലക്ഷ്‌മി,പഞ്ചായത്ത്‌ മെമ്പർ രജിത എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button