CHANGARAMKULAM
ഉമർ മുസ്‌ലിയാർ സ്മാരക അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി
ചങ്ങരംകുളം : ഇർശാദ് മുൻ ചെയർമാൻ അന്തരിച്ച എം വി ഉമർ മുസ്‌ലിയാരുടെ സ്മരണാർത്ഥം സാമൂഹിക മേഖലയിലെ മുന്നേറ്റ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന മതപണ്ഡിതർക്ക് ഏർപ്പെടുത്തിയ അവാർഡ് എം ഹൈദർ മുസ്‌ലിയാർക്ക് നൽകി.
ചങ്ങരംകുളത്ത് നടന്ന ഉമർ മുസ്‌ലിയാർ അനുസ്മരണ സംഗമത്തിൽ വെച്ച് കീക്കോട് സയ്യിദ് ഉമർ അസ്സഖാഫ് തങ്ങൾ അവാർഡ് സമർപ്പിച്ചു.കെ സിദ്ദീഖ് മൗലവി ഐലക്കാട് അധ്യക്ഷത വഹിച്ചു. പ്രമുഖ സൂഫി പണ്ഡിതൻ ശൈഖ് യഹ്‌യ അൽ ഖാസിമി മലേഷ്യ ഉദ്ഘാടനം ചെയ്തു.വി വി അബ്ദുറസാഖ് ഫൈസി മാണൂർ. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ. വി പി ഷംസുദ്ദീൻ ഹാജി ഒതളൂർ. വാരിയത്ത് മുഹമ്മദലി, പി പി നൗഫൽ സഅദി, എം കെ ഹസ്സൻ നെല്ലിശ്ശേരി, സി വി അബ്ദുൽ ജലീൽ അഹ്സനി , അബ്ദുൽ ബാരി സിദ്ദീഖി ,ഹുസൈൻ അൻവരി കല്ലൂർ സംബന്ധിച്ചു.