CHANGARAMKULAM
ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ഫ്ലാറ്റ് നിർമാണത്തിന് ചങ്ങരംകുളത്ത് തുടക്കം
ചങ്ങരംകുളം: ഭവന രഹിതർക്കായി ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിക്കുന്ന ഫ്ലാറ്റിന്റെ പ്രാരംഭ നടപടികൾക്ക് ചങ്ങരംകുളത്ത് തുടക്കം കുറിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ചങ്ങരംകുളം പോലീസ് സ്റ്റേഷനോട് ചേർന്നുള്ള സ്ഥലത്താണ് പണി ആരംഭിച്ചത്. പ്രാരംഭ നടപടിയായ ഫൗണ്ടേഷൻ വർക്കുകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. പണി പൂർത്തികരിക്കുന്നതോടെ പൊന്നാനി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും, മുൻസിപാലിറ്റിയിലെയും തലചായ്ക്കാൻ വീടില്ലാത്ത ഭവന രഹിതർക്ക് ഫ്ലാറ്റ് ലഭ്യമാവും.