KUTTIPPURAM
കുറ്റിപ്പുറം എസ് ഐ സുധീറിന് മുഖ്യമന്ത്രിയിൽ നിന്ന് പോലീസ് മെഡൽ
എടപ്പാൾ :ശുകപുരം സ്വദേശിയും കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ എസ് ഐ യുമായ സുധീറിന് മികച്ച സേവനത്തിനുള്ള പോലീസ് മെഡൽ മുഖ്യമന്ത്രി സമ്മാനിച്ചു. നിയമപ്രവർത്തന രംഗത്തെ ശ്രേഷ്ഠമായ സേവനമാണ് മെഡലിനായി സുധീരെ അർഹനാക്കിയത്. സംസ്ഥാനതലത്തിൽ മികച്ച പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ അണിയിച്ചു. സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും ആശംസകൾ സുധീർ ഏറ്റുവാങ്ങി.