EDAPPAL

എടപ്പാൾ വേട്ടേക്കരൻ ക്ഷേത്രത്തിലെ അയ്യപ്പൻ വിളക്ക് ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു

എടപ്പാൾ: വേട്ടേക്കരൻ ക്ഷേത്ര മൈതാനിയിൽ വർഷം തോറും നടത്തിവരാറുള്ള അയ്യപ്പൻ വിളക്ക് നാട്ടുകൂട്ടം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു.

ഗണപതിഹോമം, ഹരിനാമകീർത്തനം, കാലത്ത് പത്തിന് ചെണ്ടമേളം ഉച്ച പൂജയ്ക്ക് ശേഷം അന്നദാനം വൈകിട്ട് നാലിന് ശുകപുരം കുളങ്കര ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടന്നു.
തുടർന്ന് ഭജന, ഭിക്ഷ, തായമ്പക, ഉടുക്കു പാട്ട്, പൊലിപ്പാട്ട്, പാൽക്കുടം എഴുന്നള്ളിപ്പ്, തിരി ഉഴിച്ചിൽ, വെട്ടും തടവും എന്നിവ നടന്നു. കാലടി വാസു വെളിച്ചപ്പാടും സംഘവുമാണ് വിളക്കു പാർട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button