EDAPPAL
വിടപറഞ്ഞത് എടപ്പാളിൻ്റെ കാരണവർ
എടപ്പാൾ: മികച്ച പൊതു പ്രവർത്തകനും ചുങ്കം മഹല്ല് കമ്മറ്റി ഭാരവാഹിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കാഞ്ഞിരങ്ങാട്ട് അബു ഹാജി (85)യുടെ വേർപാടിൽ നഷ്ടമായത് പൊതു പ്രവർത്തന രംഗത് നിറഞ്ഞുനിന്ന എടപ്പാൾ ചുങ്കത്തെ കാരണവരെയാണ്.പണിമുടക്കായിട്ടും മരണവിവരമറിഞ്ഞു വിവിധ മേഖലകളിൽ നിന്നായി നൂറ് കണക്കിന് പേർ വസതിയിലെത്തി അനുശോചിച്ചു. കെ പി മുഹമ്മദലി ഹാജി, അഡ്വ. രോഹിത്, ക ഴുങ്കിൽ മജീദ്, എം എ നജീബ്, ചുള്ളിയിൽ രവീന്ദ്രൻ , ഇപി രാജീവ്, എസ് സുധീർ, സി രാഘവൻ, രാമകൃഷ്ണൻ തുടങ്ങിയ നേതാക്കൾ വസതിയിലെത്തി അനുശോചനം രേഖപ്പെടുത്തി. വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഖബറടക്കം ചുങ്കം ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടന്നു.