KERALA

വാക്ക് തര്‍ക്കം: വഴിക്കടവില്‍ ജ്യേഷ്ഠന്‍ അനിയനെ കുത്തിക്കൊന്നു

വഴിക്കടവ് ജ്യേഷ്ഠന്റെ കുത്തേറ്റ് സഹോദരൻ കൊല്ലപ്പെട്ടു. മലപ്പുറം വഴിക്കടവ് മൊടപൊയ്കയിലാണ് സംഭവം. വഴിക്കടവ് സ്വദേശി ബാബു വര്‍ഗീസാണ് (52) മരിച്ചത്. സംഭവത്തിൽ ജ്യേഷ്ഠന്‍ രാജു മത്തായി (54) നെ പോലിസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രിയാണ് സംഭവം. ഇരുവരും തമ്മിലുള്ള വാക്ക് തര്‍ക്കത്തിനിടയില്‍ ജ്യേഷ്ഠന്‍ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവസമയത്ത് രാജു മദ്യലഹരിയിലായിരുന്നു.
മൃതദേഹം നിലമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിൽ.

   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button