NATIONAL
2022 ഫെബ്രുവരി 23, 24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക്.
ന്യൂഡൽഹി: ഫെബ്രുവരി 23,24 തീയതികളിൽ രാജ്യവ്യാപക പൊതു പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകൾ. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് പണിമുടക്കിന് കഴിഞ്ഞ മാസം തൊഴിലാളി സംഘടനകൾ തീരുമാനമെടുത്തിരുന്നെങ്കിലും തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഈ കാര്യത്തിലാണ് ഇപ്പോൾ തീരുമാനം വന്നിരിക്കുന്നത്.
കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയാറായെങ്കിലും പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന, വ്യവസായ മേഖലകളിലെ പ്രശ്നങ്ങൾ, കർഷക തൊഴിലാളി വിരുദ്ധത, കോർപറേറ്റ് അനുകൂല നിലപാടുകൾ, ജനവിരുദ്ധ നിലപാടുകൾ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് രാജ്യവ്യാപക പണിമുടക്കിന് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്.
ജനങ്ങളെ രക്ഷിക്കു, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് തൊഴിലാളി സംഘടനകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.