CHANGARAMKULAMLocal news
അംഗബലമല്ല സംഘബലമാണ് പ്രധാനം :ആലംകോട് ലീലാകൃഷ്ണൻ
ചങ്ങരംകുളം :യുവകലാസാഹിതി സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ചങ്ങരംകുളത്ത് നടന്ന പതാകദിനത്തിൽ പതാക ഉയർത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു യുവകലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും പ്രമുഖ സാഹിത്യകാരനുമായ ആലംകോട് ലീലാകൃഷ്ണൻ. സുമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ത്രിവിക്രമൻ ചേന്നാസ് അധ്യക്ഷനായി.ഷാഫി മടയപറമ്പിൽ, സജീഷ് പെരുമുടിശേരി, സിദ്ദിഖ് ചേലകടവ്, ജയൻ നീലേശ്വരം,പ്രബിൻ,ശ്രീധരൻ ,പ്രജുഅനിൽ കുമാർ, സുനിൽ,പുഷ്പാകരൻ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.പ്രഗിലേഷ് ശോഭ നന്ദി പറഞ്ഞു