പൊന്നാനി മണ്ഡലത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ആദരം
പൊന്നാനി നിയോജക മണ്ഡലത്തിൽ എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ
ഉന്നതവിജയം നേടിയ 800 ഓളംവിദ്യാർത്ഥികളെ അനുമോദിച്ചു. ഇവരെല്ലാം കേവലം പഠന വിഷയങ്ങളിൽ മാത്രം മികവ് തെളിയിച്ചവർ എന്നതിനേക്കാൾ പഠനേതര പ്രവർത്തനങ്ങളിലും മികവ്തെളിയിച്ചവർ കൂടിയാണ് . ബാലസൗഹൃദ മണ്ഡലമാക്കി പ്രഖ്യാപനം നടത്തിയിട്ടുള്ള പൊന്നാനി മണ്ഡലത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവുംദിശാബോധവും പകരുന്ന ഒട്ടനവധി വേറിട്ട മാതൃകാ പ്രവർത്തനങ്ങൾക്കാണ്
തുടക്കം കുറിച്ചിരിക്കുന്നത് .
“REELS” പ്രതിഭാ സംഗമം – 2023 എന്ന പേരിൽ സംഘടിപ്പിച്ച അനുമോദന പരിപാടി വിദ്യാർത്ഥികളിലേക്കും രക്ഷിതാക്കളിലേക്കും ക്രിയാത്മകമായ ആശയങ്ങൾ പങ്കുവെക്കലിന്റെ
വേദി കൂടിയായി മാറി. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ രാജീവൻ പോസിറ്റീവ് വൈബ്സ് പങ്കുവെക്കുന്ന ക്ലാസെടുത്തു. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപ്പുറത്ത് അദ്ധ്യക്ഷനായി.പെരുമ്പടപ്പ് ബ്ലോക്ക്
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു , നഗരസഭ വൈസ് ചെയർപേഴ്സൺബിന്ദു സിദ്ധാർത്ഥൻ , നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. മുഹമ്മദ് ബഷീർ , പൊന്നാനി ഉപജില്ല എ.ഇ.ഒ ടി.എസ് ഷോജ ടീച്ചർ , കെ-ഡിസ്ക് അംഗം സി.പി മുഹമ്മദ് കുഞ്ഞി , REELS കോർഡിനേറ്റർ പ്രൊഫ. പി.കെ.എം ഇഖ്ബാൽ , ICSR കോർഡിനേറ്റർ പ്രൊഫ. ഇമ്പിച്ചിക്കോയ തങ്ങൾ, വാർഡ് കൗൺസിലർ പി.വി ലത്തീഫ്എ ന്നിവരും സന്നിഹിതരായിരുന്നു .