കെ. ആർ. അബ്ദുള്ളക്കുട്ടിക്ക് സ്നേഹാദരം.
പൊന്നാനി : കേരള മാപ്പിള കലാ സാഹിത്യ അക്കാദമിയും, ലയം കലാ വേദിയും ചേർന്ന് കെ. ആർ. അബ്ദുള്ളക്കുട്ടിയെ ആദരിച്ചു.
കേരളം അക്വറ്റിക് അസോസിയേഷൻ പത്തനം തിട്ടയിൽ വെച്ച് നടത്തിയ നീന്തൽ മത്സരത്തിൽ 400 മീറ്റർ ഫ്രീ സ്റ്റൈലിൽ (75+) മലപ്പുറം ജില്ലക്ക് വേണ്ടി ഗോൾഡ് മെഡൽ നേടിയതിനാണ് ആദരം. Good Hope Swim Bros ജേതാവായ കെ. ആർ. 79 വയസ്സ് പിന്നിട്ടിട്ടും മത്സരിക്കാൻ തയ്യാറാവുകയായിരുന്നു.
സ്നേഹാദരം ചടങ്ങ് പൊന്നാനി മുനിസിപ്പൽ ചെയർപേഴ്സൺ, സി. വി. സുധ ഉദ്ഘാടനം ചെയ്തു. പൊന്നാനി മുനിസിപ്പാലിറ്റിയുടെ ഭരണചുമതലയേറ്റ ശേഷം പ്രഥമ പരിപാടിയിലാണ് സുധ ടീച്ചർ സംബന്ധിക്കുന്നത്. പൊന്നാനി സർക്കിൾ ഇൻസ്‌പെക്ടർ എസ് അഷ്‌റഫ് മെമന്റോ നൽകി ആദരിച്ചു. അക്കാദമിയുടെ രക്ഷാധികാരിയും ചരിത്രകാരനുമായ അബ്ദുറഹ്മാൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി.
ജനറൽ സെക്രട്ടറി എ. വി. ഗഫൂർ മാസ്റ്റർ, സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ, പൊന്നാനി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ടി. കെ. അഷ്‌റഫ്, വാർഡ് കൗൺസിലർ സി. ഗംഗാധരൻ, കുഞ്ഞി മുഹമ്മദ് കടവനാട്, റസൂൽ സലാം, മൊയ്‌തീൻ കുട്ടി മാസ്റ്റർ, നാരായണൻ, ശിഹാബ് സിനാൻ പ്രസംഗിച്ചു.
അബ്ദുൽ ഖാദർ, അബ്ദുറഹ്മാൻ കുണ്ടുങ്ങൽ, സോമൻ, സഫറുള്ള യൂസഫ്, സുഭാഷ്, അമാനുള്ള, നവാസ്, ഖാലിദ്, കെ. പി. അഷ്‌റഫ്, കെ. വി ഹനീഫ തുടങ്ങിയവർ സംബന്ധിച്ചു.
സർക്കിൾ ഇൻസ്‌പെക്ടർ എസ് അഷ്‌റഫ് തുടങ്ങി വെച്ച ഗാനമേള പ്രോഗ്രാമിന് ശേഷവും തുടർന്നു.