EDAPPAL

ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിന് യുവാക്കൾ മുന്നിട്ടിറങ്ങുക.-തവനൂർ മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നൈറ്റ്‌ അലെർട്ട്.

എടപ്പാൾ :വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെയും, നടപടിയെടുക്കേണ്ട ഭരണകൂട അനാസ്ഥക്കെതിരെയും തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നൈറ്റ്‌ അലെർട്ട് സംഘടിപ്പിച്ചു. ലഹരി വില്പനയും, ഉപയോഗവും അത് മൂലമുണ്ടാകുന്ന അക്രമങ്ങളും ഓരോ ദിനവും വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം സാമൂഹിക വിപത്തുകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കേണ്ടത് യുവജന സംഘടനകളുടെ ഉത്തരവാദിത്തമാണെന്ന് തവനൂർ മണ്ഡലം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ എല്ലാ പഞ്ചായത്തുകളിലും ജാഗ്രത സമിതി രൂപീകരിക്കുകയും, ഹൗസ് ക്യാമ്പായിനിലൂടെ ലഹരി വിരുദ്ധ ബോധ വത്കരണ പ്രോഗ്രാകുകളും സംഘടിപ്പിക്കും.
രാത്രി പത്ത് മണിക്ക് എടപ്പാൾ ടൗണിൽ സംഘടിപ്പിച്ച നൈറ്റ്‌ അലർട്ട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്‌ ഇബ്രാഹിം മൂതൂർ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ്‌ യൂനുസ് പാറപ്പുറം അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഇ.പി അലി അഷ്‌കർ സ്വാഗതം പറഞ്ഞു.
ടിപി ഹൈദരലി,ഐ.പി ജലീൽ, പത്തിൽ സിറാജ്, നാസിക് ബീരാഞ്ചിറ, ഷാഫി തണ്ടിലം, സിദ്ധിക്ക് മറവഞ്ചേരി, ഷാഫി അയങ്കലം എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button