EDAPPAL

ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് കലാകാരൻമാർ നിളാ നദീതീരത്ത് സംഗമിച്ചു

എടപ്പാൾ:ലഹരി വിരുദ്ധ ചിത്രങ്ങൾ വരച്ച് കലാകാരൻമാർ നിളാ നദീതീരത്ത് സംഗമിച്ചു.തവനൂർ ഗ്രാമ പഞ്ചായത്തിൻ്റെ  നേതൃത്വത്തിൽ നടക്കുന്ന “ഒപ്പം ” ലഹരി വിമുക്ത ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായാണ് തവനൂർ ശിവക്ഷേത്ര പരിസരത്തുള്ള നിളാ നദിക്കരയിൽ വിദ്യാർത്ഥികളടക്കമുള്ള കലാകാരൻമാർ ലഹരി വിരുദ്ധ ചിത്രകലാ ക്യാമ്പിൽ ഒത്തുചേർന്നത്.ഇരുപതോളം ചിത്രകലാകാരൻമാർ വൈവിദ്ധ്യമാർന്ന ലഹരി വിരുദ്ധ സന്ദേശങ്ങളടങ്ങിയ ചിത്രങ്ങൾ ക്യാൻവാസിൽ പകർത്തി. ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ചിത്രകലാ ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.നസീറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ടി.അബ്ദുള്ള സലീം,ധനലക്ഷ്മി. പി. എസ്, ലിഷ.കെ, ഫിറോസ് എൻ.വി,അബ്ദുള്ള.എ, ആർ.രാജേഷ്,പി.സുരേന്ദ്രൻ, അരുൺ അരവിന്ദ്, രാജേഷ് പ്രശാന്തിയിൽ, ശ്രീജിത്ത്. എസ്  എന്നിവർ പ്രസംഗിച്ചു. ചിത്രകാരനായ അരുൺ അരവിന്ദ് ചിത്രകലാ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പ് സമാപന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കലാകാരൻമാർക്ക് ഉപഹാരവും നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button