EDAPPAL

വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മ ഓണാഘോഷം നടത്തി

എടപ്പാൾ: വെങ്ങിനിക്കര ഗ്രാമം കൂട്ടായ്മയുടെ ഓണാഘോഷം ചലച്ചിത്ര പിന്നണിഗായകൻ വിശ്വനാഥ്‌ ഉദ്ഘാടനം ചെയ്തു. ഐവി ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വാദ്യകലാകാരൻ സന്തോഷ്‌ ആലംകോട്, പ്രശസ്ത ഗായകൻ ഖാദിർ ഷാ, നേഹൽ വി രഞ്ജിത്ത് തുടങ്ങിയവർ മുഖ്യതിഥികളായിരുന്നു.

വാർഡ് മെമ്പർ പ്രകാശൻ തട്ടാര വളപ്പിൽ, രാജീവ്‌ മാക്കോത്ത്, ഹരികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. പൂക്കളമത്സരം, കലാപരിപാടികൾ, ഓണചന്ത തുടങ്ങിയവ നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button