MALAPPURAM

വിവിധ മോഷണ കേസുകളിലെ പ്രതിയും സഹായിയും പിടിയിൽ

കുറ്റിപ്പുറം: മലപ്പുറം, തൃശൂർ ജില്ലകളിൽ നടന്ന വിവിധ മോഷണ കേസുകളിലെ പ്രതിയും സഹായിയും കുറ്റിപ്പുറത്ത് പിടിയിലായി. വഴിക്കടവ് കമ്പളക്കല്ല് തോരക്കുന്നത്ത് സ്വദേശി സൈനുൽ ആബ്ദീൻ (39), സഹായി വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സച്ചിൻ മാധവൻ(30) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ പേരശ്ശന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്നാണ് ഇവരെ കുറ്റിപ്പുറം സി ഐ എം.സി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇവരിൽനിന്ന് ആയുധങ്ങളും ഒട്ടേറെ സിംകാർഡുകളും പിടിച്ചെടുത്തു. സൈനുൽ ആബ്ദീൻ നാലുമാസം മുൻപാണ് തൃശൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തൃശ്ശൂർ ഈസ്റ്റ്,വഴിക്കടവ്, എടക്കര,നിലമ്പൂർ, പോത്തുകല്ല്, വണ്ടൂർ, മേലാറ്റൂർ, കരുവാരക്കുണ്ട്, വാടാനപ്പള്ളി, തിരൂർ, പുതുക്കാട് എന്നീ സ്റ്റേഷനുകളിലെ 14 കേസുകളിൽ പ്രതിയാണ് ഇയാൾ. എസ്.ഐ കെ. വിനോദ്,സീനിയർ പോലീസ് ഓഫീസർ പി. കിഷോർ,സിവിൽ പോലീസ് ഓഫീസർമാരായ കെ.രഞ്ജിത്ത്, പി.ബിജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button