THAVANUR

തവനൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം ഉദ്ഘാടനം ജൂൺ 12ന്

എടപ്പാൾ: കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി തദ്ദേശ നിർമ്മിതമായ തവനൂർ സെൻട്രൽ പ്രിസൺ & കറക്ഷണൽ ഹോം ജൂൺ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് ഡോ.കെ ടി ജലീൽ എം എൽ എ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മൂന്ന് നിലകളോട് കൂടി നിർമ്മിച്ച മെയിൻ കെട്ടിടത്തിൽ തടവുകാരെ താമസിപ്പിക്കുന്നതിന് 34 ബാരക്ക് സെല്ലുകളും 24 സെല്ലുകളും ട്രാൻസ്ജെൻഡേഴ്സിനായി രണ്ട് സെല്ലുകളും ഉണ്ട്. 706 അന്തേവാസികളെ താമസിക്കുവാൻ സൗകര്യമുണ്ട് . തടവുകാർക്ക് ഫ്ലാഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ്ലറ്റുകളും ഷവർ സൗകര്യത്തോടെ ഉള്ള 44 ബാത്ത്റൂമുകളും ഉണ്ട്. അത്യാധുനിക രീതിയിലുള്ള അടുക്കളയ്ക്ക് വേണ്ടി ഒരു കെട്ടിടവും ഭരണ കാര്യങ്ങൾക്ക് വേണ്ടി മറ്റൊരു കെട്ടിടവും നിലവിലുണ്ട്. തടവുകാരുടെ വിദ്യാഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ ശാലകൾക്ക് വേണ്ടിയുള്ള ഹോം സൗകര്യവും കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ദിവസം 9 മണി മുതൽ പൊതുജനങ്ങൾക്ക് ജയിലിൽ സന്ദർശിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button