തിരൂർ

ഇസ്ലാമോഫോബിയ: സർക്കാർ മൗനം വെടിയണം കെ.എൻ.എം മർകസുദ്ദഅവ

തിരൂർ: സംസ്ഥാനത്ത് ഇസ് ലാമോഫോബിയ നാൾക്കു നാൾ വർധിച്ച് വരുമ്പോൾ സംസ്ഥാന സർക്കാരിന്റെ നിസംഗത ആശങ്കയുളവാക്കുന്നുവെന്നും സർക്കാരിന്റെ മൗനം വെടിയണമെന്നും കെ.എൻ.എം . മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ലാ പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.
പെരുകി വരുന്ന ഇസ്ലാമോഫോബിയയെ സമൂഹം ഒറ്റക്കെട്ടായി എതിർക്കണമെന്നും കെ.എൻ.എം. മർകസുദ്ദഅവ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.

തിരുകേശത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും ആത്മീയ ചൂഷണവും പെരുകുമ്പോൾ സംസ്ഥാന സർക്കാർ നിസംഗത വെടിയണമെന്നും
തിരുകേശ തട്ടിപ്പ് വെറും ബോഡി വെയ്സ്റ്റ് ആണെന്ന് മുമ്പ് പറഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ തിരുകേശം വളർന്ന തട്ടിപ്പിനെ സംബന്ധിച്ച് പ്രതികരിക്കാത്തത് ആത്മീയ ചൂഷണം നടത്തുന്നവരോട് വിധേയത്വം കാണിക്കലാണെന്നും കെ.എൻ എം മർകസുദ്ദഅവ മലപ്പുറം വെസ്റ്റ് ജില്ല പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.
കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.കെ.അബ്ദുൽ ഹമീദ് മദനി പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം എഞ്ചിനീയർ അധ്യക്ഷത വഹിച്ചു.
പി.മൂസക്കുട്ടി മദനി, ടി. ഇബ്രാഹിം അൻസാരി, കെ.പി.അബ്ദുൽ വഹാബ്, ഇ ഒ . ഫൈസൽ, ഹുസൈൻ കുറ്റൂർ, ഡോ.സി മുഹമ്മദ് അൻസാരി, ടി.അബ്ദുറസാഖ് മാസ്റ്റർ, സി.എൻ. അബ്ദുനാസിർ, അബ്ദുൽ മജീദ് കന്നാടൻ, ടി. നിയാസ് പ്രസംഗിച്ചു.


   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button