Local news

കുളത്തിൽ നിന്നും ഒറ്റ രാത്രി കൊണ്ട് കള്ളൻമാർ കവർന്നത് 800 കിലോ വളർത്തു മത്സ്യം

രണ്ടരലക്ഷം രൂപയുടെ നഷ്ടമെന്ന് കണ്ണീരോടെ കർഷകൻ

നെടുങ്കണ്ടം കുളത്തിലെ മീനിനും രക്ഷയില്ല, മോഷണം പോയത് 800 കിലോ മീൻ. പച്ചടി കുരിശുപാറ അമ്പാട്ട്
ജോസിന്റെ പുരയിടത്തിലെ കുളത്തിൽ നിന്നാണു മീൻ കാണാതായത്. നെടുങ്കണ്ടം പൊലീസ് കേസെടുത്തു.അടുത്തയാഴ്ച വിളവെടുക്കാനിരിക്കെയാണു മോഷണം. മുക്കാൽ കിലോ മുതൽ ഒന്നര കിലോഗ്രാം വരെ തൂക്കം വരുന്നതായിരുന്നു മീനുകൾ.
2.5 ലക്ഷം രൂപ വില പ്രതീക്ഷിച്ചിരുന്നതായി ജോസ് പറഞ്ഞു. 8 മാസമായി ദിവസവും 300 രൂപയിലധികം പരിപാലനച്ചെലവ് ഉണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിജോ
നടക്കലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതരും
നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button