CHANGARAMKULAM

ചങ്ങരംകുളം താടിപ്പടിയിൽ രണ്ട് സ്കൂട്ടറും സ്വകാര്യ ബസും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്ക്

ചങ്ങരംകുളം:സംസ്ഥാന പാതയിൽ ചങ്ങരംകുളം താടിപ്പടിയിൽ രണ്ട് സ്കൂട്ടറും ബസും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരായ മുന്ന് പേർക്ക് പരിക്ക് .കറുകപുത്തൂർ പള്ളിപ്പാടം സ്വദേശികളായ ഹരിദാസൻ(56)മകൻ അനിൽദാസ്(21)ചിയ്യാനൂർ സ്വദേശി

അപ്പുണ്ണി(65)എന്നിവർക്കാണ് പരിക്കേറ്റത്.വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ്

അപകടം വളാഞ്ചേരിയിൽ നിന്ന് അക്കിക്കാവിലേക്ക് പോയിരുന്ന അനിൽദാസ് ഓടിച്ച സ്കൂട്ടർ റോഡ് മുറിഞ്ഞ് കടക്കാൻ ശ്രമിച്ച അപ്പുണ്ണിയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു അപകടത്തിൽ പെട്ട് ബൈക്കിന് പുറകിലായി കോഴിക്കോട് നിന്ന് തൃശ്ശൂർ പോയിരുന്ന സ്വകാര്യ ബസ് കുടി ഇടിച്ചെങ്കിലും ബസ്സ് ഡ്രൈവറുടെ മനസാനിധ്യം കൊണ്ട് ബസ്സ് ബ്രേക്കിടാൻ കഴിഞ്ഞത് കൊണ്ടാണ് വലിയ ദുരന്തം ഒഴിവായതെന്ന് ദൃസാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button