kaladi
കാലടി സെക്ടർ സാഹിത്യോത്സവിന് ഇന്ന് തുടക്കം
കാലടി : എസ് എസ് എഫ് സെക്ടർ സാഹിത്യോത്സവിന്
ഇന്ന് മാങ്ങാട്ടൂരിൽ തുടക്കമാകും. ഇന്നും നാളെയുമായി 10 ഓളം യൂണിറ്റുകളിൽ നിന്നുള്ള 100ലേറെ കലാ പ്രതിഭകൾ മാറ്റുരക്കും. കാലടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി ബാബു ഉദ്ഘാടനം ചെയ്യും. മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി പി ടി എം ആനക്കര മുഖ്യ അഥിതി ആകും. നാളെ വൈകുന്നേരം നടക്കുന്ന സമാപന സംഗമം ജില്ലാ പഞ്ചായത്ത് മെമ്പർ സുരേഷ് പൊൽപാക്കര ഉദ്ഘാടനം ചെയ്യും. മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ സംബന്ധിക്കും.