KERALA

നാലാമത് മദർ തെരേസ പുരസ്കാരം ഏറ്റുവാങ്ങി ഇസഹാഖ് ഈശ്വരമംഗലം

തിരുവനന്തപുരം: സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര’ നൽകുന്ന നാലാമത് മദർ തെരേസ പുരസ്കാരം മലബാർ ന്യൂസ് ചീഫ് എഡിറ്റർ ഇസഹാഖ് ഈശ്വരമംഗലത്തിന്. ജൂൺ 26ന് തിരുവനന്തപുരത്ത് നടന്ന സോഷ്യലിസ്റ്റ് സംസ്കാര കേന്ദ്ര’യുടെ 25ആമത് വാർഷികാഘോഷ പരിപാടിയിൽ
അസി.സോളിസിറ്റർ ജനറലും അൽഅമീൻ എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാനും കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡണ്ടുമായ അഡ്വ. ടി.പി.എം ഇബ്രാഹിംഖാനിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

അശ്വതി തിരുനാൾ ലക്ഷ്മിഭായി, പ്രശസ്ത ജീവകാരുണ്യ പ്രവർത്തകരായ ഓട്ടോ രാജ, ഫാദർ ഡേവിസ് ചിറമ്മൽ, ഡോ. വിഎസ് പ്രിയ, ജോസഫ് ഫ്രാൻസിസ് തുടങ്ങി 12 പേർക്കാണ് ഇത്തവണ മദർ തെരേസ പുരസ്കാരം ലഭിച്ചത്.

‘ഇന്ത്യൻ ബ്ളഡ് ബാങ്ക് സൊസൈറ്റി’ യുടെ കഴിഞ്ഞ 12 വർഷത്തെ പ്രവർത്തനങ്ങൾ, തീവ്രവാദ വിരുദ്ധ പ്രവർത്തന ഭാഗമായി മോഹൻലാൽ ശബ്ദം നൽകി സമൂഹത്തിന് സമർപ്പിച്ച ‘തീവ്രവാദ വിരുദ്ധ പ്രതിജ്ഞ’, ‘വേൾഡ് എൻ.ആർ.ഐ കൗൺസിൽ സഹസ്ഥാപകൻ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ,
ഗോത്ര-പ്രാദേശിക കലകളുടെയും കലാകാരൻമാരുടെയും അതിജീവനത്തിന്
സഹായകമാകാൻ പ്രവർത്തിക്കുന്ന ‘എത്നിക് ആർട്സ് കൗൺസിൽ ഓഫ് ഇന്ത്യ’ എന്ന ദേശീയ പ്രസ്ഥാനത്തിന്റെ സഹസ്ഥാപകൻ എന്നിങ്ങനെയുള്ള ഇസഹാഖ് ഈശ്വരമംഗലത്തിന്റെ
സാമൂഹിക ജീവിതമാണ് ‘മദർ തെരേസ പുരസ്കാരം ലഭിക്കാൻ കാരണമായത്.

മലബാർ ന്യൂസ് വാർത്താ പോർട്ടലിന്റെ ചീഫ് എഡിറ്റർ, ദുബായ് ആസ്ഥാനമായ എമിറാത്തി ടൈംസ്, ജി.സി.സി ബിസിനസ് ന്യൂസ് എന്നീ 2 ഇംഗ്ളീഷ് വാർത്താ പോർട്ടലുകളുടെ ഉടമയും ചീഫ് എഡിറ്ററും. കൺസൾട് ഫുൾ ഇ-മീഡിയ ആൻഡ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ സഥാപകനും സിഇഒയും ആണ്.ഒരു ഏഴാം ക്ളാസുകാരൻ നടത്തിയ സാമൂഹിക – ബിസിനസ് ജീവിതവും അവാർഡിന് തിരഞ്ഞെടുക്കാൻ കാരണമായതായതായി ജൂറി അഭിപ്രായപെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button