VATTAMKULAM
വട്ടംകുളം പഞ്ചായത്തിലേക്ക് സി.പി.ഐ (എം) മാർച്ച് നടത്തി
വട്ടംകുളം പഞ്ചായത്തിലേക്ക് സി.പി.ഐ (എം) മാർച്ച് നടത്തി:തകർന്നടിഞ്ഞ ഗ്രാമീണ റോഡുകൾ നന്നാക്കുക, റോഡിനായി അനുവദിച്ച കോടികളുടെ ഫണ്ട് ലാപ്സാക്കിയ യു.ഡി.എഫ് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയുക. വട്ടംകുളത്തെ ഓഡിറ്റോറിയം ,ഷോപ്പി oഗ് കോംപ്ലക്സിൻ്റെയും ,പൊതു സ്മശാനത്തിൻ്റെയുംവർക്ക് തുടങ്ങാത്തതിനെതിരെയും സി.പി.ഐ (എം) വട്ടംകുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ വട്ടംകുളം പഞ്ചായത്തിലേക്ക് മാർച്ച് നടത്തി, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.എം.സിദ്ധീക്ക് ഉദ്ഘാടനം ചെയ്തു. ചുങ്കം ലോക്കൽ സെക്രട്ടറി. കെ.പി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വട്ടംകുളം ലോക്കൽ സെക്രട്ടറി എം.എ.നവാബ് .ഏരിയ കമ്മറ്റിയംഗങ്ങളായ എം മുസ്തഫ.എം.ബി.ഫൈസൽ.എസ്.സുജിത്ത്.എ.സിദ്ധീക്ക്.എസ്.ജിതേഷ് .സി .രാഘവൻ എന്നിവർ പ്രസംഗിച്ചു.