KERALA
തോറ്റിട്ടും വാക്ക് പാലിച്ച സ്ഥാനാർത്ഥി
തെരഞ്ഞെടുപ്പിൽ തോറ്റിട്ടും പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് പത്തനാപുരം മാങ്കോട് വാർഡിലെ UDF സ്ഥാനാർഥി മാങ്കോട് ഷാജഹാൻ, വോട്ടഭ്യർഥനയിൽ 5 കുടുംബങ്ങൾക്ക് വഴിയൊരുക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സ്ഥലം വാങ്ങിയിട്ടു. ഫലം വന്നതിന് പിന്നാലെ 50 മീറ്റർ നീളത്തിൽ റോഡ് വെട്ടി കോൺക്രീറ്റ് ചെയ്ത് വഴിയും ഒരുക്കി. ഇതോടെ ഒറ്റപ്പെട്ടു കിടന്ന വീടുകളിലേക്ക് സഞ്ചാര യോഗ്യമായ വഴിയായി.