കൂറ്റനാട്
തടഞ്ഞു വെച്ച ആനുകൂല്യങ്ങൾ തിരിച്ചു നൽകണം : കെ എസ് എസ് പി എ
കൂറ്റനാട് : പെൻഷൻ കാരുടെ തടഞ്ഞു വെച്ച പരിഷ്കരണ കുടിശ്ശികകളും ക്ഷാമബത്താ കുടിശ്ശികയും ഉടൻ നൽകണമെന്ന് കെ എസ് എസ് പി എ കപ്പൂർ പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്കരണത്തിനായി കമ്മീഷനെ ഉടൻ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രൊഫ. കെ കുഞ്ഞഹമ്മദി ന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡി സി സി വൈസ് പ്രസിഡന്റ് സി ഏച്ച് ഷൌക്കത്ത് അലി ഉദ്ഘാടനം ചെയ്തു. പി ഇബ്രാഹിം കുട്ടി, വി കെ ഉണ്ണികൃഷ്ണൻ, ഒ പി ഉണ്ണിമേനോൻ, കെ മൂസക്കുട്ടി, യു വിജയകൃഷ്ണൻ, കെ എം അബൂബക്കർ, പൊന്നുള്ളി രാജൻ, എം മോഹൻ കുമാർ, കെ വി അച്യുതൻ, കെ വി വാസുദേവൻ, കെ മൊയ്‌ദീൻ കുട്ടി, വി എ ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു. കെ സൂര്യനാരായണൻ സ്വാഗതവും ടി പ്രമീള നന്ദിയും പറഞ്ഞു