KUTTIPPURAM

ഹൈവേ പോലീസ് ട്രാഫിക്ക് ബോധവൽക്കരണ പരിപാടി നടത്തി.

കുറ്റിപ്പുറം :റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ഹൈവേ പോലീസ് ട്രാഫിക്ക് ബോധവൽക്കരണ പരിപാടി നടത്തി.

കുറ്റിപ്പുറം ഗവൺമെന്റ് ടെക്‌നിക്കൽ ഹൈ സ്കൂളിലെ വിദ്യാർത്ഥികൾക്കായി ട്രാഫിക് ബോധവാരൽക്കരണ ക്ലാസ് ഗവൺമെന്റ് ടെക്നിക്കൽ ഹൈ സ്കൂൾ കുറ്റിപ്പുറത്ത് സംഘടിപ്പിച്ചു. മോട്ടോർ വാഹന നിയമത്തെക്കുറിച്ചും റോഡിൽ പാലിക്കേണ്ട നിയമങ്ങളെ സംബന്ധിച്ചും റോഡ് ശരിയായ രീതിയിൽ ക്രോസ് ചെയ്യുന്നതിനെ സംബന്ധിച്ചും ക്ലാസ്സ് എടുക്കുകയുണ്ടായി. യോഗത്തിൽ സ്കൂൾ സൂപ്രണ്ട് ശ്രീ.അലി.കെ അധ്യക്ഷത വഹിച്ചു. ശ്രീ.നസീർ തിരൂർക്കാട് (സബ് ഇൻസ്പെക്ടർ ഹൈവേ പോലീസ് വളാഞ്ചേരി) ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. റോഡ് സുരക്ഷാ പൊതു ജനങ്ങളെ കാര്യങ്ങളിൽ ബോധവൽക്കരിക്കുന്നതിൽ കുട്ടികൾക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഹൈവേ പോലീസ് ഉദ്യോഗസ്ഥരായ റഷീദ് പാറക്കൽ, പ്രവീൺകുമാർ, സുധീഷ് എന്നിവരും സംസാരിച്ചു. യോഗത്തിൽ സ്കൂൾ JRC കൗൺസിലർ ശ്രീ.ഷിജോ.പി.കെ നന്ദി അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button