തിരൂർ

തിരഞ്ഞെടുപ്പ് അട്ടിമറി; അന്താരാഷ്ട്ര കോടതികളും മീഡിയകളും അന്വേഷണ വിധേയമാക്കണമെന്ന് – സാദിഖലി ശിഹാബ് തങ്ങൾ

കരുത്തുറ്റ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഭരണകൂടത്തിൻ്റെ തണലിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന രീതികളാണ് തുടരുന്നതെന്നും കുറച്ച് വർഷങ്ങളിലായി നടന്ന് വരുന്ന തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ ജനങ്ങളുടെ യഥാർത്ഥ അഭിപ്രായങ്ങളെ മാറ്റിമറിക്കപ്പെടുന്ന വോട്ടിംഗിലെ താളപ്പിഴകൾ അന്താരാഷ്ട്ര കോടതികളും മീഡിയകളും അന്വേഷണ വിധേയമാക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി സമരം വിജയം കാണുമെന്നും തങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു. തലക്കടത്തൂർ – ഓവുങ്ങലിൽ മുസ്ലിം ലീഗ് ആസ്ഥാനമന്ദിരമായ പി പി മമ്മി ഹാജി – പി പി ഖാദർ ബാവ സ്മാരക സൗധം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതേതര – ജനാധിപത്യ – ഭരണഘടന മൂല്യങ്ങൾ സംരക്ഷിക്കുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയും മനുഷ്യ സ്നേഹത്തിൻ്റെയും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവുമാണ് മുസ്ലിം ലീഗിൻ്റെ പ്രഖ്യാപിത നയമെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് യൂസുഫ് കല്ലേരി ആദ്ധ്യക്ഷ്യം വഹിച്ചു. കുറുക്കോളി മൊയ്തീൻ എം എൽ എ , അബ്ദുറഹ്മാൻ രണ്ടത്താണി, സിദ്ദീഖ ലി രാങ്ങാട്ടൂർ, വി കെ എം ഷാഫി, കെ എൻ മുത്തുകോയ തങ്ങൾ, എം.പി അഷ്റഫ്, സയ്യിദ് ഉമറലി തങ്ങൾ മണ്ണാരക്കൽ, സി കെ അബ്ദു, എൻ എ നസീർ, എം എ റഫീഖ്, ടി എ റഹീം, എം അസ്ലം , പി പി ഇസ്മായിൽ, പി പി ഇബ്രാഹീം, എ പി മൊയ്തീൻ ഹാജി, എം കമ്മുകുട്ടി, പി പി നാസർ, സി പി യൂസഫ് , സി സൈനബ, എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും ഓഫീസ് നിർമ്മിക്കാൻ സ്ഥലം നൽകിയ ടി എ റഹീം മാസ്റ്റർ, ഓഫീസ് നിർമ്മാണത്തിന് നേതൃത്വം നൽകിയ ഓവുങ്ങൽ സോൺ ഗ്ലോബൽ കെ എം സി സി, പദ്ധതി വിഹിതം 100 ശതമാനം പൂർത്തീകരിച്ച് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിനെ മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനത്ത് എത്തിച്ച പ്രസിഡണ്ട് കല്ലേരി മൈമൂന യൂസഫ് എന്നിവരെയും സാദിഖലി തങ്ങൾ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ഓവുങ്ങൽ സോൺ മുസ്ലിം ലീഗ്, ഗ്ലോബൽ കെ എം സി സി കമ്മിറ്റികൾ സംയുക്തമായാണ് ഈ സൗധം പണി കഴിപ്പിച്ചത്.

   

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button