Local newsMALAPPURAM

മഞ്ചേരി പിലാക്കലിൽ ആരോഗ്യകേന്ദ്രം ഉടൻ

മഞ്ചേരി ∙ ദേശീയാരോഗ്യ ദൗത്യത്തിനു ‍(എൻഎച്ച്എം) കീഴിൽ നഗരസഭാ പരിധിയിൽ തുടങ്ങുന്ന 6 വെൽനെസ് സെന്ററുകളിൽ ആദ്യത്തേത് പിലാക്കലിൽ ഉദ്ഘാടനത്തിന് ഒരുങ്ങി. ഈ മാസം അവസാനം പിലാക്കൽ വെൽനെസ് സെന്റർ ഉദ്ഘാടനം ചെയ്യുമെന്നു നഗരസഭാധ്യക്ഷ വി.എം.സുബൈദ, സ്ഥിരസമിതി അധ്യക്ഷൻ മരുന്നൻ മുഹമ്മദ് എന്നിവർ പറഞ്ഞു. വാടകക്കെട്ടിടത്തിൽ തുടങ്ങുന്ന കേന്ദ്രത്തിൽ ചികിത്സാ മുറി, ഒപി കൗണ്ടർ, ഡ്രസിങ് മുറി, നിരീക്ഷണ വാർഡ്, ഫാർമസി എന്നീ സൗകര്യങ്ങൾ ഒരുക്കി.ഫർണിച്ചർ അടുത്ത ദിവസം ലഭിക്കും. നഗരസഭയിലെ മംഗലശേരി, വേട്ടേക്കോട് കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കു കീഴിലാണ് വെൽനെസ് കേന്ദ്രങ്ങൾ തുടങ്ങുന്നത്. തോട്ടുപൊയിൽ, നെല്ലിക്കുത്ത്, മുക്കം കേന്ദ്രങ്ങളാണ് വേട്ടേക്കോട് കേന്ദ്രത്തിനു കീഴിലുള്ളത്. ആര്യംപാട്, വീമ്പൂർ, മേലേപറമ്പ് കേന്ദ്രങ്ങളാണ് മംഗലശേരി ആരോഗ്യ കേന്ദ്രത്തിനു കീഴിലുള്ളത്. ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ്, ശുചീകരണ തൊഴിലാളികൾ എന്നിവരെ നേരത്തേ കണ്ടെത്തിയതാണ്. എൻഎച്ച്എം 2.66 കോടി രൂപ ഗ്രാന്റ് അനുവദിച്ചിരുന്നു. പാലിയേറ്റീവ് പ്രവർത്തനം, ജീവിതശൈലീ രോഗങ്ങൾക്കുള്ള ചികിത്സ, കാൻസർ ഡിറ്റക്‌ഷൻ ക്ലിനിക് തുടങ്ങിയ സൗകര്യങ്ങൾ കേന്ദ്രത്തിലുണ്ടാകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button