EDAPPAL
ജൈവ മാലിന്യസംഭരണ ശാലയുടെ ഉദ്ഘാടനം ചെയ്തു
എടപ്പാൾ: തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച എയ്റോബിക്ക് കമ്പോസ്റ്റ് യൂണിറ്റ്, ജങ്ക് മെറ്റീരിയൽസ് ജൈവ മാലിന്യസംഭരണ ശാലയുടെ ഉദ്ഘാടനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി രാമകൃഷണൻ നിർവഹിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ വാർഷിക പദ്ധതിയുടെ ഭാഗമായാണ് യൂണിറ്റ് സ്ഥാപിച്ചത്. തവനൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി പി നസീറ അധ്യക്ഷയായി. എൻ ആർ അനീഷ്, അഡ്വ. ആർ ഗായത്രി, സി എച്ച് അക്ബർ കുഞ്ഞു, മെഡിക്കൽ ഓഫീസർ ഡോ.വിജിത്ത് വിജയ് ശങ്കർ, എ പി രാമചന്ദ്രൻ, കെ ലിഷ, കെ ഷീജ, എ കെ പ്രേമലത, കെ പി വേണു, കെ രാമകൃഷ്ണൻ, സി ആർ ശിവപ്രസാദ് എന്നിവർ സംസാരിച്ചു.