CHANGARAMKULAM
നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
ചങ്ങരംകുളം:നന്നംമുക്ക് ഗ്രാമപഞ്ചായത്തിൽ
എൽഡിഎഫ് ഭരണസമിതിക്കെതിരെ യുഡിഎഫ്
കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.
17 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ എട്ട് യുഡിഎഫ് എട്ട് എൽഡിഎഫ് ഒരു ബിജെപി എന്നിങ്ങനെയായിരുന്നു
കക്ഷി.ടോസിലൂടെയായിരുന്നു സിപിഐഎം
ഭരണം നേടിയത്. എന്നാൽ എൽഡിഎഫ് അംഗം വിജയിച്ചിരുന്ന രണ്ടാം വാർഡ് തെരഞ്ഞെടുപ്പ്
കോടതി അസാധുവാക്കിയ സാഹചര്യത്തിലായിരുന്നു യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.
17 വാർഡുകളുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ 9 അംഗങ്ങൾ പിന്തുണച്ചാൽ മാത്രമേ അവിശ്വാസ പ്രമേയം പാസാകു എന്നിരിക്കെ ബിജെപി അംഗത്തിന്റെ പിന്തുണയെ ആശ്രയിച്ചായിരുന്നു വിധി. ഈ അംഗവും സിപിഎം അംഗങ്ങളും വിട്ടു നിന്നതോടെ പ്രമേയം പരാജയപ്പെടുകയായി രുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അമൽ ദാസ് കെ ജെ ആയിരുന്നു റിട്ടേണിങ് ഓഫീസർ.