“തവനൂരം”ഗ്രാമോത്സത്തിന് 18 ന് ആരംഭം
തവനൂർ : ഗ്രാമപഞ്ചായത്തിൻ്റെയും ഗ്രന്ഥശാല നേതൃസമിതിയുടെയും നേതൃത്വത്തിലാണ് ഗ്രാമോത്സവത്തിന് 18 ന് തുടക്കമാകും. ഗ്രാമ പഞ്ചായത്തിലെ ഒമ്പത് വായനശാലകളുടെ സഹകരണത്തോടെ ഒമ്പത് ഇടങ്ങളിൽ പരിപാടികൾ സംഘടിപ്പിക്കും. ലഹരി, മൊബൈൻ അഡിക്ഷൻ, ജീവിതശൈലീ രോഗങ്ങൾ.. വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, നാടൻ പാട്ടുകൾ, കലാമത്സരങ്ങൾ, മറ്റു പരിപാടികൾ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ” തവനൂരം” ഗ്രാമോത്സവം പരിപാടിയുടെ ലോഗോ പ്രകാശനം ഡോ.കെ .ടി.ജലീൽ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ എ.പി.വിമൽ, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി എം.ജയരാജ്. മെമ്പർമാരായ സി.സബിൻ, എൻ.വി.ഫിറോസ്, രാജേഷ് പ്രശാന്തിയിൽ, നൗഷാദ് കല്ലൂർ എന്നിവർ പ്രസംഗിച്ചു.ഒരുമയോടെ ഒന്നിച്ചിരിക്കാം ” എന്നതാണ് തവനൂരം” പരിപാടി കൊണ്ട് ലക്ഷ്യമിടുന്നത്.