KERALA

അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമെന്ന എൻഐഎയുടെ അപേക്ഷ; കോടതി ഇന്ന് പരിഗണിക്കും

റിമാൻഡിൽ ഉള്ള പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൽ സത്താറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണെമെന്ന എൻഐഎയുടെ അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

കൊച്ചിയിലെ പ്രത്യേക എൻ ഐ എ കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്. കേരളത്തിൽ എൻ ഐ എ രജിസ്റ്റർ ചെയ്ത കേസിൽ മൂന്നാം പ്രതിയാണ് അബ്ദുൽ സത്താർ. റെയ്ഡിനെ തുടർന്ന് ഒളിവിൽപോയ ഇയാളെ കഴിഞ്ഞ 28ന് കരുനാഗപ്പള്ളിയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസിൽ നിന്നാണ് എൻഐഎ അറസ്‌റ് ചെയ്തത്.

അബ്ദുൽ സാത്താറിനെ ഈ മാസം 20 വരെ കോടതി റിമാൻഡ് ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളുടെ കസ്റ്റഡി ആവശ്യപ്പെട്ട് എൻ ഐ എ അപേക്ഷ സമർപ്പിച്ചത്. അപേക്ഷ ഇന്ന് പരിഗണിക്കാനായി കോടതി മാറ്റുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ആണ് അബ്ദുൽ സത്താർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button