Local newsPONNANI
പൊന്നാനി ചമ്രവട്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞു; ഒരു മരണം
പൊന്നാനി : പൊന്നാനി കര്‍മ്മ റോഡിനോട് സമീപം ചമ്രവട്ടം കടവില്‍ കാർ പുഴയിലേക്ക് മറിഞ്ഞു. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത് ഒരാള്‍ അപകട സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് അപകടം നടന്നത്. വേഗത്തില്‍ വന്ന കാര്‍ റോഡരികിലെ പെട്ടികടയില്‍ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു എന്നും തിരൂർ സ്വദേശികളായിരുന്നു കാറിൽ ഉണ്ടായിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.