Local newsPONNANI

പൊന്നാനിയിൽ CNG ഗ്യാസുമായി വന്ന ലോറിയിൽ നിന്നും പൈപ്പ് പൊട്ടി ഗ്യാസ് ലീക്ക്;ടെക്നീഷ്യന്മാർ എത്തി ലീക്ക് പൂർണ്ണമായും അവസാനിപ്പിച്ചു

പൊന്നാനി: ദേശീയപാത പുതുപൊന്നാനി നാലാംകല്ലിൽ CNG ഗ്യാസുമായി വന്ന ലോറിയിൽ നിന്നും പൈപ്പ് പൊട്ടി ഗ്യാസ് ലീക്കായി.തുടർന്ന് പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്തു. പ്രദേശത്തേ വൈദ്യുത ബൻധം പൂർണ്ണമായും വിച്ഛേദിച്ചു,തുടർന്ന് മലപ്പുറത്തുനിന്ന് ടെക്നീഷ്യന്മാർ എത്തി ലീക്ക് പൂർണ്ണമായും അവസാനിപ്പിച്ച് ലോറി സംഭവസ്ഥലത്തുനിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.ഇതിനിടെ പുതുപൊന്നാനിയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞതാണെന്നും, പ്രദേശത്ത് വ്യാപകമായ ലീക്ക് അനുഭവപ്പെടുന്നെന്നും, ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, വ്യാജ വാർത്തകൾ സൃഷ്ടിച്ചെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് പൊതുജനങ്ങളിൽ ഭീതി പരത്തി.ഫയർഫോഴ്സ്, പോലീസ്, സിവിൽ ഡിഫൻസ് അംഗങ്ങൾ, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button