പേരശ്ശന്നൂർ ജി.എച്ച്.എസ്.എസ്സിൽ പേപ്പർ ബാഗ് നിർമ്മാണ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
കുറ്റിപ്പുറം: പരിസ്ഥിതി സൗഹൃദമായ ഒരു ക്യാമ്പസ് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ പേരശ്ശന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ ഗ്രീൻ കോർപ്സ് (എൻ.ജി.സി) യൂണിറ്റിന്റെ നേതൃത്വത്തിൽ ‘പേപ്പർ ബാഗ് നിർമ്മാണ വർക്ക്ഷോപ്പ്’ സംഘടിപ്പിച്ചു. കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺമെന്റ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെ നടത്തിയ പരിപാടി പി.ടി.എ പ്രസിഡന്റ് കെ. സേതുമാധവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എ.സുലൈഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം ഗ്രീൻ യൂത്ത് ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സാബിർ പി പരിശീലനത്തിന് നേതൃത്വം നൽകി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് ടി.അബ്ദുറഹിമാൻ സ്വാഗതം ആശംസിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം നൽകിയ വർക്ക്ഷോപ്പിൽ ദേവിക ടീച്ചർ, സിജി സർ, ദിയ, ആര്യ , തീർത്ഥ, അഭിറാം, ഷിഫാ, സിൻഫാ, വഫാ നസ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഹമ്മദ് മുബഷിർ നന്ദി രേഖപ്പെടുത്തിയ ചടങ്ങിൽ നിരവധി വിദ്യാർത്ഥികൾ നേരിട്ട് പേപ്പർ ബാഗുകൾ നിർമ്മിച്ച് പ്ലാസ്റ്റിക് വിരുദ്ധ പ്രതിജ്ഞയുടെ ഭാഗമായി.