CHANGARAMKULAM

സി പി എം നേതൃത്വം കൊലപാതക സംഘങ്ങളുടെ പിടിയിൽ അഡ്വ.സിദ്ധിഖ് പന്താവൂർ

ചങ്ങരംകുളം:പെരിയയിലെ യൂത്ത് കോൺഗ്രസ്സ് രക്ത സാക്ഷികളായ കൃപേഷ്-ശരത്താൽ എന്നിവരുടെ മൂന്നാമത് രക്തസാക്ഷി ദിനം ആലംകോട് – നന്നംമുക്ക് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റികൾ സംയുക്തമായി ആചാരിച്ചു.സി പി എം നേതൃത്വം കൊലപാതക സംഘങ്ങളുടെ പിടിയിലാണെന്ന് ചങ്ങരംകുളത്ത് നടന്ന അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്ത ജില്ല കോൺഗ്രസ്സ് ജനറൽ സെക്രട്ടറി അഡ്വ: സിദ്ദിഖ് പന്താവൂർ പറഞ്ഞു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് അനുസ്മരണ പ്രഭാഷണം നടത്തി.നിധിൻ ഭാസ്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ പിടി ഖാദർ, പ്രസാദ് പ്രണവം, കണ്ണൻ നമ്പ്യാർ ,ഹക്കിം പെരുമുക്ക്, മുസ്തഫ മാട്ടം, അഷറഫ് പുറത്താട്ട് സുനിത ചെരളശേരി, നൗഷാദ് വികെഎം, ഫയാസ് ചേലക്കടവ് തുടങ്ങിയവർ സംസാരിച്ചു.
ഫാരിസ് നരണിപ്പുഴ സുഹൈർ എവറാംകുന്ന്, അനീഷ് കെസി, വിദ്യ വിനോദ്, പ്രശാന്ത്, ഷബ്, നസറു പന്താവൂർ തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button