CHANGARAMKULAMLocal news

തണ്ണിമത്തനും ഷമാമും വിളവെടുപ്പ് ഉത്സവമാക്കി കർഷക കൂട്ടായ്മ

ചങ്ങരംകുളം : പൂകൃഷിയും പച്ചക്കറിയും പഴവർഗങ്ങളും ഓരോ വർഷവും മാറി പരീക്ഷിച്ചു വിജയം നേടിയ എവറാംകുന്ന് പൈത്യക കർഷക സംഘം രണ്ടേക്കറിൽ കൃഷി ചെയ്ത തണ്ണിമത്തനും ഷമാവും വിളവെടുപ്പ് ഉത്സമാക്കിയിരിക്കുകയാണ് കർഷക കൂട്ടായ്മ. കക്കരി, പയർ, വെണ്ട, റെഡ് ലേഡി പപ്പായ എന്നിവയുടെയും വിളവെടുപ്പ് നടന്നു. ആലങ്കോട് പഞ്ചായത്തും കൃഷിഭവനും കൃഷിക്കായി വേണ്ട സൗകര്യം കൂട്ടായ്മക്ക് ചെയ്തു കൊടുത്തിരുന്നു.
പൈതൃക കർഷക സംഘം എന്ന പേരിൽ ഓൺലൈൻ വഴിയുള്ള വിപണ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓരോ ഉൽപന്നത്തിലും കച്ചവട വിവരങ്ങൾ അടങ്ങിയ വാട്ട്സപ്പ് ഗ്രൂപ്പിന്റെയും വെബ്സൈറ്റിന്റെയും ക്യൂആർ കോഡ് അടങ്ങിയ സ്റ്റിക്കർ പതിച്ചാണ് ഉപഭോക്താക്കൾക്ക് വിൽപന നടത്തുന്നത്.
പ്രദേശത്തെ മറ്റു ചെറുകിട കർഷകരുടെ ഉത്പന്നങ്ങൾ കൂടി ശേഖരിച്ച് നേരിട്ട് ഉപഭോക്താക്കളിലെത്തിക്കുന്ന വിപുലമായ പദ്ധതികളാണ് യുവ കൂട്ടായ്മ ലക്ഷ്യമിടുന്നത്.
വിളവെടുപ്പ് ഉത്സവത്തിൻ്റെ ഉദ്ഘാടനം പഞ്ചായത്തംഗം മുഹമ്മദ്‌ ശരീഫ് നിർവഹിച്ചു. പഞ്ചായത്തംഗം മജീദ് ചിയ്യാനൂർ അധ്യക്ഷനായി. പഞ്ചായത്തംഗം ഷഹനനാസർ, കൃഷ്ണൻ നായർ, അബ്ദുട്ടി പള്ളികുന്ന് എന്നിവർ സംസാരിച്ചു.
കർഷകരായ സുഹൈർ എറവറാംകുന്ന്, ഇ എം മൂസ, എൻ എം അബ്ബാസ്, ഇ എം ഉബൈദ്, ഇ എച്ച് ഷാഹിർ, സബാഹു സലാം എന്നിവരാണ് കൃഷിക്ക് നേതൃത്വം നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button