THAVANUR

മിസ്റ്റർ കേരളയായി നാടിന്റെ അഭിമാനമായ സൈഫുദ്ദീനെ ആദരിച്ചു

എടപ്പാൾ : 55 കിലോ വിഭാഗത്തിൽ മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ട സൈഫുദ്ദീനും അദ്ദേഹത്തിന്റെ ട്രെയിനറും മുൻ മിസ്റ്റർ കേരളയുമായ അൻഷാദിനും വട്ടംകുളം ടൗൺ ഗ്രീൻ സിറ്റിയുടെയും എരുവാപ്രക്കുന്ന് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ അനുമോദിച്ചു.
വട്ടംകുളം പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പത്തിൽ അഷ്‌റഫ്‌ ഉപകാരം നൽകി.
വട്ടംകുളം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉമ്മർ ടിയു അധ്യക്ഷത വഹിച്ചു .
തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ യൂവി സിദ്ധീഖ്, മുസ്തഫ കരിമ്പനക്കൽ, എം കെ എം അലി,എംകെ കമാൽ,പിവി സലാം മൂതൂർ, എംവി ബാവു, സിറാജ് വിവി, കബീർ, സൽമാൻ പത്തിൽ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button