CHANGARAMKULAM
പരിസ്ഥിതി ദിനാചരണം നടത്തി
ചങ്ങരംകുളം ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരും തലമുറക്ക് ഗുണമാവുന്നതിന് വേണ്ടിയും മറ്റും ഫലവൃക്ഷ തൈകൾ നട്ടു.ആലംകോട് ശെഫീഖുൽ ഇസ്ലാം മദ്രസ്സ പരിസരത്ത് മദസ്സ് കുട്ടികളുടെ അസംബ്ലിക്കും,പ്രതിജ്ഞക്കും ശേഷം മഹല്ല് പ്രസിഡണ്ട് കെ.വി.കുഞ്ഞുമോൻ ഹാജിയും,മഹല്ല് കമ്മിറ്റി ട്രഷറർ പി.വി.അബൂബക്കർ ഖത്തീബ് അബ്ദുറഹീം സഅദി തുടങ്ങിയവർ ചേർന്ന് തൈകൾ നട്ടു ശേഷം നടന്ന പരിപാടിയിൽ കമ്മിറ്റി അംഗങ്ങളായ കരീം ആലംകോട്, സൈനുദ്ധീൻ (ഏനു) സി.വി.അഷ്റഫ്, പി. ഷെഫീഖ്,മദ്രസ്സ സ്വദർ അൽ ഇർഷാദി,ജാഫർ കക്കിടിപ്പുറം, ഇബ്രാഹീം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു പ്രതിഞ്ജ വിദ്ധ്യാർത്ഥി റാഷിദ് ചൊല്ലിക്കൊടുത്തു