CHANGARAMKULAMLocal news

മുതൂരിൽ പെരുമ്പാമ്പന്ന് കരുതി നാട്ടുകാർ പിടികൂടിയത് അണലിയെ

എടപ്പാൾ: മുതൂരിൽ പെരുമ്പാമ്പന്ന് കരുതി നാട്ടുകാർ പിടികൂടിയത് അണലിയെ. തിരിച്ചറിഞ്ഞത് ഫോറസ്റ്റ് കൈമാറുന്നതിനിടെ. തിങ്കളാഴ്ച കാലത്തായിരുന്നു സംഭവം. മുതൂരിൽ കോറിയിൽ മീൻ പിടിക്കുന്ന വലയിൽ കുടുങ്ങിയ പാമ്പിനെ പ്രദേശത്തെ യുവാക്കൾ ചേർന്ന് ഒരു വിധം വലയിൽ നിന്നും രക്ഷപെടുത്തി ചാക്കിലാക്കി. ഫോറസ്റ്റ് റാപ്പിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിച്ച് കാത്തുനിന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരത്തിയത്തോടെ കൈമാറി. ചാക്ക് കെട്ടഴിച്ച് നോക്കിയതോടെയാണ് ഉദ്യോഗസ്ഥർക്ക് കാര്യം പിടി കിട്ടിയത്. തുടർന്ന് നാട്ടുകാരോട് അണലി ആണെന്ന
കാര്യം പറഞ്ഞു. ഇത്രയും വിഷമേറിയ ഇനത്തെ ആണല്ലോ യാതൊരു മുൻകരുതലും ഭയപ്പാടും കൂടാതെ ഞങ്ങൾ പിടികൂടിയതെന്ന കാര്യമറിഞ്ഞ് ഞെട്ടിത്തരിച്ച് നാട്ടുകാരും. പാമ്പുകളെ പിടികൂടുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം എന്ന് നിർദേശം കൂടി നൽകികൊണ്ടാണ് ഫോറസ്റ്റ് അധികൃതർ
പാമ്പിനെയും കൊണ്ടു പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button