Local newsPONNANI

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും ലൈസൻസില്ലാതെയും ഓൺലൈൻ വ്യാപാരം

പൊന്നാനിയിലെ രണ്ട് ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളുടെ ഗോഡൗണുകൾ വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ അടപ്പിച്ചു

പൊന്നാനി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും ലൈസൻസില്ലാതെയും പ്രവർത്തിച്ച പൊന്നാനിയിലെ രണ്ട് ഓൺലൈൻ വ്യാപാര കേന്ദ്രങ്ങളുടെ ഗോഡൗണുകൾ വ്യാപാരി വ്യവസായി സമിതി പ്രവർത്തകർ ഇടപെട്ട് അടപ്പിച്ചു.
ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി താലൂക്കിലെ കണ്ടയിന്റ്മെൻറ് സോണുകളിലേക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വീടുകളിലേക്കും ഉൾപ്പടെ വ്യാപകമായവിതരണം നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റിക്കുന്ന ഇത്തരം അനധികൃത കുത്തക ഓൺലൈൻ വ്യാപാര കന്ദ്രങ്ങൾക്കെതിരെ മാതൃകാപരമായ നടപടികൾ സർക്കാർ സംവിധാനങ്ങൾ സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി പൊന്നാനി സമിതി അറിയിച്ചു.
വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡണ്ട്‌ സിപി മുഹമ്മദ്‌ കുഞ്ഞി, സെക്രട്ടറി UK അബൂബക്കർ, സെൻസിലാൽ, സനൂപ് സെൽകെയർ, മുഹമ്മദ്‌ ഷഹീദുല്ല,ജോസ് മാളിയേക്കാൾ,CV നവാസ്, സിദ്ധിമോൻ, റാഫി അസിസ്,കബീർ ap,ജാബിർ, അനൂപ്, മുജീബ് എന്നിവർ പങ്കെടുത്തു,

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button